മൂവാറ്റുപുഴ: പായിപ്ര മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. ജനങ്ങൾ പേടിയുടെ മുൾമുനയിൽ. പായിപ്ര മൈക്രോ ജംഗഷനു സമീപമുള്ള മേനാമറ്റത്ത് ,ഷെമീറിന്റെ വീട്ടിലും, ഷെമീർ വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടിലുമാണ് മോഷ്ടാക്കൾ കയറിയത്. ആദ്യം ഷെമീർ വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ ഏകദേശം രാത്രി ഒന്നരമണിക്കാണ് മോഷണ ശ്രമം നടക്കുന്നത്. ശബ്ദം കേട്ട് ഉണർന്ന് വീട്ടുകാർ ഒച്ചവച്ചതോടെ രണ്ടുപേർ ഇരുട്ടിൽ ഓടി മറഞ്ഞു. ഇവർ കറുത്ത നിക്കർ ധരിച്ചവരായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് രണ്ടേമുക്കാലോടെയാണ് ഷെമീർ താമസിക്കുന്ന വീട്ടിൽ മോഷണ ശ്രമം നടക്കുന്നത്. ഉണർന്നു കിടന്ന ഷെമീർ ചെറിയ സൗണ്ട് കേട്ട് ഉണർന്നപാടെ മോഷ്ടാക്കൾ ഓടുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പരിസരമാകെ പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. മോഷണ സംഘത്തിൽ രണ്ടുപേരാണോ അതിൽ കൂടുതൽ ഉണ്ടോഎന്നത് വ്യക്തമല്ലെന്ന് വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാത്രിയാണ് മോഷണ ശ്രമം നടക്കുന്നത്. ഇതെ സമയത്തു തന്നെ സമീപ സ്ഥലമായ നെല്ലിക്കുഴിപഞ്ചായത്തിലെ പലവീടുകളിലും മോഷണ ശ്രമം നടന്നിരുന്നു. ബുധനാഴ്ച രാത്രി നെല്ലിക്കുഴി പഞ്ചായത്തിലെ പല വീടുകളിൽ നിന്നും സ്വർണ്ണംമുൾപ്പടെ മോഷ്ടിക്കകയും ചെയ്തു. ഇതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. ഇതിന്റെ സമീപ പ്രദേശമായ മൈക്രോമലകളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ലഹരി ഉപഭോക്താക്കളുടേയും , ലഹരി വില്പനക്കാരുടേയും , ചീട്ടുകളി സംഘത്തിന്റേയും താവളമാണ് . ആൾസഞ്ചാരം കുറഞ്ഞ പ്രദേശവും പെട്ടന്ന് പൊലീസിനോ എക്സെെസിനോ എത്തി ചേരാൻ കഴിയത്തതമായ പ്രദേശശമെന്ന നിലയിലാണ് ഇക്കൂട്ടർ ഇവിടെ താവളമാക്കിയിരിക്കുന്നത്. പൊലീസോ, എക്സെെസോ അന്വേഷണത്തിനായി എത്തിയാൽ വിവരം നൽകുവാൻ ഏജന്റുമാരും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന്റേയും എക്സെെസിന്റേയും രഹസ്യന്വേഷണ വിഭാഗം ഉണർന്ന് പ്രവർത്തിക്കുകയും രാത്രി കാലങ്ങളിൽ പൊലീസ് പെട്രോ ളിംഗ് ഏർപ്പെടുത്തിയും ജനങ്ങളുടെ സൈര്യജീവിതം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്.