chittattukara-panchayath
എഫ്.എൽ.ടി.സെന്ററിനായി ഏറ്റെടുത്ത മുസിരീസ് ഓഡിറ്റോറിയത്തിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു.

പറവൂർ : ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെത്തുടർന്ന് രണ്ടാം വാർഡിലെ ആളംതുരുത്ത് മുസിരീസ് ഓഡിറ്റോറിയം എഫ്.എൽ.ടി.സെന്ററിനായി ഏറ്റെടുത്തു. ആദ്യഘട്ടമായി പറവൂർ ഫയർഫോഴ്സ് ഓഫീസർ റോയിയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു. ഇവിടേയ്ക്ക് ആവശ്യമായ കട്ടിലുകൾ കളക്ടറേറ്റിൽ നിന്ന് കൊണ്ടുവരും. പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. സൈജൻ, വി.ആർ. ജെയിൻ, സി.യു. ചിന്നൻ, ബാങ്ക് പ്രസിഡന്റ് ആർ.കെ സന്തോഷ്, ഷെറീന, ഉഷാ ജോഷി, സുരേഷ്‌കുമാർ, ഹരീഷ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സൂരജ്, സുദേവ്, രഞ്ജിത്ത്, അജിലേഷ് എന്നിവർ നേതൃത്വം നൽകി.