അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ഫസ്റ്റ് ലെവൽ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ശുചീകരണ ജോലികൾക്ക് ആളെ ആവശ്യമുണ്ട്. പ്രതിദിനം 1000 രൂപ വേതനം, ഭക്ഷണം, താമസസൗകര്യം, ക്വാറന്റെയിൻ എന്നിവ ലഭിക്കും. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പി.പി.ഇ കിറ്റ് ഉൾപ്പെടെ സുരക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കും. താത്പര്യമുള്ളവർ 28ന് വൈകിട്ട് 5 ന് മുമ്പായി കറുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0484 2612231.