കൊച്ചി: മൂന്ന് ദിവസത്തെ കലടിന്റെ താണ്ഡവം. നാലം ദിനം ശാന്തം. പക്ഷേ ചെല്ലാനം നിവാസികൾ മൂന്ന് ദിവസം കൊണ്ട് നഷ്ടമായത് ഒരായുസിന്റെ സമ്പാദ്യം. കടലോരത്തെ വീടുകളിലെല്ലാം കടൽമണ്ണ് നിറഞ്ഞു. വീടുകളുടെ ചുമരുകളും മതിലുകളും തകർന്നു വീഴാറായി. ഉപ്പുവെള്ളം കെട്ടി നിന്നതിനാൽ വീടുകളുടെ അടിത്തറകൾ അടക്കം കേടുപാടുകൾ സംഭവിച്ചു. ടോയ്‌ലറ്റ് മാലിന്യങ്ങളാണ് പ്രദേശമാകെ. കൊവിഡിന്റെയും പകർച്ചവ്യാധിയുടെയും ഭീതിയിലാണ് ജനങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.
കടൽക്ഷോഭത്തിൽ വെള്ളം കയറുക പതിവായിരുന്നെങ്കിലും ഇക്കുറി ചെല്ലാനത്തിന്റെ എല്ലാ മേഖലകളിലും കടൽവെള്ളം ഒഴികിയെത്തി. മുൻ കാലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായിരുന്ന സെന്റ് മേരീസ് സ്‌കൂളിനു മുൻവശത്തു വരെ വെള്ളമെത്തി. താത്കാലിക കടൽ ഭിത്തി ഫലം ചെയ്തില്ല. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജിയോ ടൂബുകളിൽ മണൽ നിറയ്ക്കൽ പുരോഗമിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മണ്ണുകൾ നിറയ്ക്കാനാവശ്യമായ ജിയോ ബാഗുകൾ എത്തിച്ചു നൽകുന്നുണ്ട്. ഒപ്പം ഭക്ഷ്യ സാധനങ്ങളും ചെല്ലാനം മേഖലകളിലേക്ക് എത്തുന്നുണ്ട്.
ശാശ്വാത പരിഹാരം വേണം
ഞങ്ങൾക്ക് ആവശ്യം കടൽകയറ്റത്തിന് ശാശ്വാത പരിഹാരമാണ്. എല്ലാ വർഷവും അധികൃതർ താത്കാലിക സംവിധാനം മാത്രമാണ് ചെയ്യുന്നത്. ഇതിന് പരിഹാരമുണ്ടാക്കണം. ശക്തമായ സംരക്ഷണ ഭിത്തി ചെല്ലാനത്തുണ്ടാവണം.
ബാബു
ചെല്ലാനം സ്വദേശി
പശ്ചിമകൊച്ചിയിൽ
4533 കുടുംബാംഗങ്ങൾ ദുരിതത്തിൽ
വേലിയേറ്റം പശ്ചിമകൊച്ചിയിലെ മൂന്നു പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. 4,533 കുടുംബങ്ങളെ കടൽക്ഷോഭം നേരിട്ട് ബാധിച്ചെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു. കുമ്പളങ്ങി, പള്ളുരുത്തി എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമായിരുന്നു. കുമ്പളങ്ങി വില്ലേജിൽ എട്ടു വാർഡുകളിൽ വെള്ളംകയറി. 1551 കുടുംബങ്ങളെ ബാധിച്ചു. പള്ളുരുത്തി വില്ലേജിൽ 180 കുടുംബങ്ങളെ ബാധിച്ചു. ചെല്ലാനത്ത് 1231 പേരെ ബാധിച്ചു.
വെള്ളം കയറി ഇടങ്ങൾ, വാർഡ്, കുടുംബാംഗങ്ങൾ (എന്നിങ്ങനെ)
കുമ്പളങ്ങി വില്ലേജ്
അഞ്ച്, 50
ആറ് , 10
ഏഴ് 245
എട്ട്, 207
ഒമ്പത്, 89
10, 250
11, 100
21, 600
ആകെ 1551
പള്ളുരുത്തി വില്ലേജ്
ഒന്ന്, 25
രണ്ട്, 25
മൂന്ന്, 50
നാല്, 55
അഞ്ചിൽ 25
ആകെ 180
ചെല്ലാനം
13, 330
17, 225
18, 246
19, 480
20, 150
ആകെ 1231