ആലങ്ങാട് : കൊവിഡ് രോഗികളുടെ വ്യാപനം കണ്ടെത്തുന്നതിനായി കളമശേരി മെഡിക്കൽ കോളേജ്, ആലങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സ്രവപരിശോധനാ ക്യാമ്പ് നടത്തി. പോസിറ്റീവ് രോഗികളുടെ സമ്പർക്ക പട്ടികയിൽപ്പെട്ട 51പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. പഞ്ചായത്തിലെ 11,12,15 വാർഡിൽപ്പെട്ടവരുടെ സ്രവപരിശോധനയാണ് നടത്തിയത്. റാപ്പിഡ് പരിശോധന നടത്തിയ ഇവരിൽ അഞ്ച് പേർക്ക് ഉയർന്ന പരിശോധനയ്ക്കായി നിർദേശിച്ചു. ഈ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുമായി നിരവധിപേർ സമ്പർക്കത്തിൽ ഉൾപ്പെട്ടിരുന്നു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഇടപ്പെട്ടാണ് ക്യാമ്പ് പരിശോധനക്കുള്ള സംവിധാനം ഏർപ്പെടുത്തിയത്. ഡോ. ഗൗരി, ഡോ. രേണുക, ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീധരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.