ആലുവ: കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ആലുവ നഗരസഭയിൽ 17-ാം വാർഡിൽ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. ജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മരുന്നിന്റെ വിതരണം പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു.