dyfi
ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1001 പ്ലാവിൻ തൈകൾ മൂവാറ്റുപുഴ കൃഷി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.വെെ.എഫ്. ഐ ജില്ല സെക്രട്ടറി അഡ്വ. എ.എ.അൻഷാദ് കൃഷി ഓഫീസർക്ക് എം.വി.ബാബുവിന് കൈമാറുന്നു. അനീഷ് എം. മാത്യു, ഫെബിൻ മൂസ, റിയാസ് ഖാൻ എന്നിവർ സമീപം

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1001 പ്ലാവിൻ തൈകൾ മൂവാറ്റുപുഴ കൃഷി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.വെെ.എഫ്.ഐ ജില്ല സെക്രട്ടറി അഡ്വ. എ.എ.അൻഷാദ് കൃഷി ഓഫീസർക്ക് എം.വി.ബാബുവിന് കൈമാറി. ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് പ്രസിഡൻ്റ് ഫെബിൻ പി മൂസ, ട്രഷറർ റിയാസ് ഖാൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എൽദോസ് ജോയ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രതീഷ് കെ. കെ, രാഹുൽ ഇ ബി, അനീഷ് കെ കെ, മേഖലാ കമ്മിറ്റി അംഗം അബിൻസ് കരീം എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിസ്ഥിതി കാമ്പയിൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഫലവൃക്ഷ തെെകളുടെ നടീൽ വ്യാപകമാക്കുന്നത്. 1500 ഫലവൃക്ഷത്തൈകൾ വിവിധ യൂണിറ്റുകളിൽ നട്ടുവളർത്തുന്നതോടൊപ്പം തന്നെ ഫലവൃക്ഷതൈകൾ ശാസ്ത്രീയമായി ഉല്പാദിപ്പിക്കുന്നതിന്റെ പ്രവർത്തനം കൂടി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു. അതിന്റെ ഭാഗമായിവളർത്തി വലുതാക്കിയ 2500 പ്ലാവിൻ തൈകളിൽ 1001 തൈകളാണ് മൂവാറ്റുപുഴ കൃഷി ഓഫീസിലേക്ക് കൈമാറിയത്. ഇവ വിവിധ കൃഷിക്കാർക്ക് നൽകി പ്ലാവുകൾ വളർത്തി വലുതാക്കി പഴയകാല പ്രകൃതി സൗഹൃദവും, ഫലവൃക്ഷങ്ങളുടെ നാടായി മാറ്റി തീർക്കക എന്നതാണ് ഡി.വൈ.എഫ്. ഐ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു പറഞ്ഞു.