കൊച്ചി: മാലിന്യത്തിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ബ്രഹ്മപുരത്തെ പദ്ധതിയിലും പിണറായി സർക്കാർ അഴിമതിയുടെ വഴികൾ തേടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ നാലുവർഷമായി പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവന്ന കമ്പനിയെ സർക്കാർ
ഒഴിവാക്കിയത് അമേരിക്കൻ കമ്പനിക്കു വേണ്ടിയാണെന്ന വിവരം പുറത്തുവന്നതിന്റെ വേവലാതിയിലാണ് സി.പി.എം. മുഖ്യമന്ത്രിയും സംഘവും ഈ കമ്പനിയുമായി അമേരിക്കയിൽ വെച്ചുണ്ടാക്കിയ ധാരണ അനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് പരിസരവാസികൾ നൽകിയ പരാതിയിൽ ഹരിത ട്രൈബ്യൂണൽ കൊച്ചി നഗരസഭയ്ക്ക് പിഴചുമത്തിയത് ഹൈക്കോടതി സ്റ്റേചെയ്തതാണ്. ബാങ്ക് ഗാരണ്ടി മാത്രമാണ് നൽകേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.