വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് (എഫ്.എൽ.ടി) എം.ബി.ബി.എസ്, ബി.ഫാം/ ഡി.ഫാം, ജനറൽ നഴ്‌സിംഗ് എന്നീ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ളവരെ ദിവസവേതനത്തിൽ നിയമിക്കുന്നു. അവസനവർഷ വിദ്യാർത്ഥികളേയും പരിഗണിക്കും. വേതനത്തോടൊപ്പം ഭക്ഷണം, താമസം, ക്വാറന്റെയിൻ സൗകര്യം എന്നിവ ലഭിക്കും. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷസൗകര്യങ്ങൾ ലഭ്യമാക്കും. ശുചീകരണ ജോലികൾക്ക് 20 നും 40 നും ഇടയിൽ പ്രായമുള്ളവരെ ദിവസവേതനത്തിൽ നിയമിക്കും. വേതനത്തോടൊപ്പം ഭക്ഷണം, താമസം, ക്വാറന്റെയിൻ സൗകര്യം എന്നിവ ലഭിക്കും. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പി പി ഇ കിറ്റ് ഉൾപ്പെടയുള്ള സുരക്ഷസൗകര്യങ്ങൾ ലഭ്യമാക്കും.

താത്പര്യമുള്ളവർ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2488135. അപേക്ഷകൾ pprmgpekm@gmail.com എന്ന ഇ മെയിലിൽ 27നകം അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു.