തൃക്കാക്കര : മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ കുറ്റവാളികളുടെയും സ്വർണ കള്ളക്കടത്തുകാരുടെയും താവളമാക്കിയ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ് ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. പ്രതിക്ഷേധ സമരം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും.നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ അദ്ധ്യക്ഷത വഹിക്കും. തൃക്കാക്കര നിയോജകമണ്ഡലത്തിലെ വിവിധ ഏരിയകളിൽ ഏരിയാ പ്രസിഡന്റ്മാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തുമെന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ അറിയിച്ചു