കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ഒരാഴ്ചത്തെ രോഗനിരക്ക് മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കൂടുതലാണ്. സമ്പർക്ക രോഗികളുടെ എണ്ണത്തിലും മുന്നിലാണ്. കേരളത്തിൽ സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുകയും രോഗം ഭേദമാകുന്നവരുടെ നിരക്ക് കുറയുകയുമാണ്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 42 ശതമാനമാണ്. മഹാരാഷ്ട്രയിൽ 57.7 ഉം തമിഴ്‌നാട്ടിൽ 70.01 ഉം ഡൽഹിയിൽ 86 ശതമാനവുമാണ്.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ തള്ളാതെ ഗൗരവമായി ഉൾക്കൊള്ളാൻ സർക്കാർ തയാറാകണം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.