ആലുവ: കൊവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട റൂറൽ ജില്ലയിലെ പൊലീസുദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ താമസിക്കുവാൻ പെരുമ്പാവൂരിൽ കേന്ദ്രമൊരുങ്ങി. കാരാട്ടുപള്ളിക്കര ഭാഗത്തെ നഗരസഭ കെട്ടിടമാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിലവിൽ അഞ്ച് പൊലീസുകാർ ഇവിടെ നിരീക്ഷണത്തിലുണ്ട്. ഇവർക്കുള്ള ഭക്ഷണവും കുടിവെള്ളവും കളമശേരിയിലെ ഏ.ആർ ക്യാമ്പിൽ നിന്നെത്തിക്കും. ആരോഗ്യവസ്ഥ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ സൗകര്യമില്ലാത്തവർക്കാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നതിന് മുൻഗണന. പൊലീസുദ്യോഗസ്ഥർ കൂടുതലായി നിരീക്ഷണത്തിൽ പോകുന്നതിലാണ് പ്രത്യേക താമസ സൗകര്യം ഒരുക്കുന്നതെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.