തൃക്കാക്കര : ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആസ്ഥാനമായ തൃക്കാക്കരയിൽ
ഇരുന്നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ വാഴക്കാല നവനിർമ്മാൺ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ 100 കിടക്കകൾ സജ്ജമാക്കി. രോഗികൾക്ക് വേണ്ട അടിസ്ഥാന സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടാതെ കാക്കനാട് പാട്ടുപുരക്കൽ ക്ഷേത്രത്തിന് സമീപത്തെ അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ മൂന്ന് നിലകളിലായി 50 കിടക്കകളും സജ്ജമായിക്കഴിഞ്ഞു. ഇതുവരെ നഗരസഭ പ്രദേശത്ത് 150 രോഗികൾക്കായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ കിടക്കകൾ ആവശ്യമായി വരുകയാണെങ്കിൽ ചെമ്പുമുക്ക് അസീസി സ്കൂളിനോട് ചേർന്നുള്ള കെട്ടിടം നഗരസഭ ഏറ്റെടുക്കും.കൂടാതെ എൻ.ജി .ഒ കോട്ടേഴ്സിലെ ഷോപ്പിംഗ് കേന്ദ്രത്തിലും എഫ്.എൽ.സി.ടി സൗകര്യമൊരുക്കും.ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ലഭിച്ചാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സഹായത്തോടെ ആന്റി ബോഡി ടെസ്റ്റ് നടത്തും.കൊവിഡ് കേസുകൾ ചെയ്ത വാർഡുകളിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണ് നഗര സഭയുടെ ലക്ഷ്യം.കൂടാതെ നഗരസഭ ജീവനക്കാർ,ആശാവർക്കർമാർ തുടങ്ങിയവരെ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തും .