hil
ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (എച്ച്.ഐ.എൽ) ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിൽ ലയിപ്പിക്കണമെന്ന നിവേദനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് സംഘടനാ ഭാരവാഹികളായ സി.ജി. രാജഗോപാൽ, കെ.എൻ. ഭൂപേഷ്, ബി. മനോജ് എന്നിവർ കൈമാറുന്നു.

കൊച്ചി: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കേന്ദ്ര സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (എച്ച്.ഐ.എൽ) ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിൽ ലയിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ കേന്ദ്ര പെട്രോളിയം രാസവളംമന്ത്രി സദാനന്ദഗൗഡക്കും സഹമന്ത്രി മാനുസിംഗ് മാണ്ഡവ്യക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

എച്ച്.എ.എല്ലിന്റെ 42.22 ഏക്കർ സ്ഥലവും കോടിക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികൾ, നൂറിലേറെ സ്ഥിരം തൊഴിലാളികളും അത്രയും കരാർ ജീവനക്കാരുടെയും സുരക്ഷിതത്വം ഏറ്റെടുക്കലിലൂടെ ഉറപ്പാക്കാൻ കഴിയും.

എച്ച്.ഐ.എൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ജി. രാജഗോപാൽ, എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറി ബി. മനോജ്, വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സെക്രട്ടറി വി.എ. സഖീർ, എംപ്ളോയീസ് ഓർഗനൈസേഷൻ (ബി.എം.എസ്) ജനറൽ സെക്രട്ടറി കെ.എൻ. ഭൂപേഷ് എന്നിവർ നൽകിയ നിവേദനമാണ് കൈമാറിയത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരുടെ ശ്രദ്ധയിലും ഇക്കാര്യംകൊണ്ടുവരുമെന്ന് എസ്. ജയകൃഷ്ണൻ പറഞ്ഞു.