fireforce
മൂവാറ്റുപുഴ നൂറ്റിമുപ്പതു കവലയിലെ വെളളക്കെട്ട് പരിഹാരിക്കുന്നതിനായി ഫയർഫോഴ്സ് സീനിയർ ഓഫീസർ കെ.സജിയുടെ നേതൃത്വത്തിൽ കാനകൾ തുറന്ന് വെളളം അടിച്ച് കഴുകി ഓട വൃത്തി​യാക്കുന്നു.

മൂവാറ്റുപുഴ: നൂറ്റിമുപ്പതു കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി. റോഡിനു കുറുകെയുണ്ടായിരുന്ന കലുങ്കിൽ മാലിന്യം വന്നു മൂടിയതോടെ ഒഴുക്ക് നിലച്ചനിലയിലായിരുന്നു. കനത്ത മഴപെയ്താൽ കാനനിറ‌ഞ്ഞ് കവിഞ്ഞു കടകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് പതിവായതോടെ വ്യാപാരികൾ പരാതി നൽകിയിരുന്നു. കൊവിഡ് മഹാമരിയുടെ വ്യാപനഘട്ടത്തിലും പകർച്ചവ്യാധി വ്യാപനഭീഷണി നിലനിക്കുന്ന സാഹചര്യത്തിൽ മലിനജലവും മഴവെള്ളവുമെല്ലാം കൂടിക്കലർന്ന് ഒഴുകുന്നത് നാട്ടുകാരിൽ ഭീതി ഉയർന്നിരുന്നു. തുടർന്നാണ് മൂവാറ്റുപുഴ ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഓഫീസർ കെ. സജിയുടെ നേതൃത്വത്തിലുളള സംഘമെത്തി റോഡിന്റെ ഇരുവശങ്ങളിലെയും കാനകൾ തുറന്ന് വെള്ളമടിച്ച് കഴുകി ഓട വൃത്തിയാക്കുകയായിരുന്നു.