പിറവം: പാഴൂർ താന്നിക്കൽ കെ.കെ. പവിത്രൻ (87) നിര്യാതനായി. റിട്ട. ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണറാണ്. പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രസമിതി മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ മുൻ പ്രസിഡന്റ്, മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കിഴകൊമ്പ് ഇട്ടികൊല്ലൻമാട്ടേൽ കുടുംബാംഗം ഗൗരിയമ്മ. മക്കൾ: കെ.പി. സലിം (പിറവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.ഐ.ടി.യു എരിയാ സെക്രട്ടറി), കെ.പി. ഷാജി (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), കെ.പി. ബൈജു (ബിസിനസ്), കെ.പി. ബിജു (കുവൈറ്റ്). മരുമക്കൾ: ഷീല, ആശ, സുജി, പ്രീതി.