പറവൂർ: പറവൂരിലെ പ്രമുഖ ക്ഷേത്രങ്ങളിലടക്കം കവർച്ചകളിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന് പരാതി. ദക്ഷിണ മൂകാംബി ക്ഷേത്രം, മന്നം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ മാസങ്ങൾക്ക് മുമ്പ് കവർച്ചന നടന്നിരുന്നു. ഇതിനു ശേഷം രണ്ട് ആഴ്ച മുമ്പ് തോന്ന്യകാവ് ഭദ്രകാളി ക്ഷേത്രത്തിലും സമാനമായ രീതിയിൽ കവർച്ച നടന്നു. 25,000 രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്ക്. ക്ഷേത്രങ്ങളിൽ ഭക്തർ ദർശനത്തിന് എത്താത്തിനാൽ വിവരങ്ങൾ പലതും നാട്ടുകാരടക്കം അറിയുന്നില്ല. ക്ഷേത്ര കവർച്ച തുടരുമ്പോൾ ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്നാണ് പരാതി. പ്രതികളെ ഉടൻ പിടികൂടണമെന്നും ക്ഷേത്രങ്ങൾക്ക് പൊലീസ് സുരക്ഷ നൽകണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.