pig

കൊച്ചി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭ പൊതുകാര്യ കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന കർഷകരുടെയും കുടുംബങ്ങളുടെയും രോദനത്തിനു നേരെ ചെവിയടയ്ക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല.

വിളവെടുപ്പിനു പാകമായ പച്ചക്കറികളടക്കം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇല്ലാതാകുന്ന സാഹചര്യത്തിലും സർക്കാർ നിസംഗതയിലാണ്. തുച്ഛമായ നഷ്ടപരിഹാരം നേടിയെടുക്കണമെങ്കിൽ,​ ലഭിക്കുന്ന തുകയേക്കാൾ കൂടുതൽ ചെലവാക്കണം. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്ന സാഹചര്യം ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.