കൊച്ചി: സ്വർണക്കള്ളകടത്ത് കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ ഘടകം മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചു. എറണാകുളം ഹോസ്പിറ്റൽ റോഡിലുള്ള ഹെഡ് പോസ്റ്റോഫീസ് ബോക്‌സിൽ കാർഡ് നിക്ഷേപിച്ച് ബി.ജെ.പി.എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷു്ണൻ കത്തയ്ക്കൽ സമരം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയെ ഇനിയും നാണം കെടുത്താതെ എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയണമെന്നും രാഷ്ട്രീയത്തിലെ ധാർമ്മികമൂല്യങ്ങൾ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ജില്ല ജനറൽ സെക്രട്ടറി. അഡ്വ. കെ.എസ്. ഷൈജു, മട്ടാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് കെ.വിശ്വനാഥൻ, ഐ.ടി.സെൽ ജില്ലാ കൺവീനർ ജീവൻലാൽ, ന്യൂനപക്ഷ മോർച്ച നേതാവ് അഡ്വ. അനീഷ് ജെയ്ൻ തുടങ്ങിയവർ പങ്കെടുത്തു.