കൊച്ചി: കൊവിഡ് വ്യാപനം കടുത്തതോടെ വില്ലകളിലും ഫ്ലാറ്റുകളിലും താമസിക്കുന്ന ഗേറ്റഡ് സമൂഹങ്ങൾ പ്രതിസന്ധിയിലാകുന്നത് പ്രതിരോധിക്കാൻ റോട്ടറി കൊച്ചിൻ കോസ്‌മോസ് വെബിനാർ സംഘടിപ്പിക്കുന്നു.
'നമുക്കൊന്നിച്ച് ജീവിക്കാം, നമുക്കൊന്നിച്ച് അഭിമുഖീകരിക്കാം' എന്ന വിഷയത്തിൽ 26ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് വെബിനാർ. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ഗേറ്റഡ് സമൂഹങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും വിവരങ്ങളും ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സവിത അവതരിപ്പിക്കും. കളക്ടർ എസ്. സുഹാസ്, റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ജോസ് ചാക്കോ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഫോൺ: 9746844644.