മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ അടക്കം ജീവനകാർ സ്വയം നിരീക്ഷണത്തിൽ. ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകച്ചതോടെയാണ് രണ്ട് ഡോക്ടർമാരടക്കം ജീവനക്കാർ നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞയാഴ്ചയാണ് വൃദ്ധൻ ചികിത്സക്കെത്തിയത്. ഇയാളെ പരിശോധിച്ച ഡോക്ടർമാരും ജീവനക്കാരുമാണ് വ്യാഴാഴ്ച മുതൽ സ്വയം നിരീക്ഷണത്തിലുള്ളത്.