കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തയ്യാറായി. കരിമുകൾ റോഡിലെ സ്‌കൂളിൽ തുടക്കമെന്ന നിലയിൽ 50 കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ ആറ് ബെഡുകൾ എന്ന നിലയിലാണ് ക്രമീകരണം.ബക്കറ്റുകളും മറ്റ് അവശ്യസാധനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്റെയും ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയത്.