carmal
മൂവാറ്റുപുഴ സി.എം.ഐ കാർമ്മൽ പ്രൊവിൻസ് നടപ്പാക്കുന്ന ഗോഗ്രീൻ പദ്ധതിയുടെ ഭാഗമായുളള ഫല വൃക്ഷതെെകളുടെ വിതരണോദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ സി.എം.ഐ കാർമ്മൽ പ്രൊവിൻസ് നടപ്പാക്കുന്ന ഗോഗ്രീൻ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷതെെകൾ വിതരണം ചെയ്തു. പ്രകൃതി സംരക്ഷണമെന്ന ലക്ഷ്യത്തോടെ എറണാകുളം, ഇടുക്കി ജില്ലകളിലെ ഇരുനൂറ് കുടുംബങ്ങളിലാണ് ഫലവൃക്ഷ തൈകളും പച്ചക്കറിതൈകളും വിതരണം ചെയ്തത്. പദ്ധതിയുടെ രണ്ടാം ഘട്ടപ്രവർത്തനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മേഖലയിലെ ഏതാനം കുടുംബങ്ങൾക്ക് നൽകുന്ന ഫലവൃക്ഷതെെകളുടെ വിതരണോദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.ജെ.സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കാർമ്മൽ സോഷ്യൽ വർക്കർ ഡിപ്പാർട്ടുമെന്റ് സെക്രട്ടറി റവ. ഫാ. മാത്യു മ‌ഞ്ഞക്കുന്നേൽ, കാർമ്മൽ ബയോഫാം ഡയറക്ടർ ഫാ. ജോയി അറമ്പൻകുടി, ഗോഗ്രീൻ പ്രോജക്ട് ഓഫീസർ സിറിയക് മാത്യം, അലൻജി തേനാമാക്കൽ, ബോഡ് വിൻ ജോയി എന്നിവർ സംസാരിച്ചു.