കൊച്ചി: എറണാകുളം ബോട്ട്ജെട്ടിക്ക് സമീപം കായലിനോട് ചേർന്ന് കോടികൾ വിലമതിക്കുന്ന 15സെന്റ് ഭൂമി ടി.കെ.രാമകൃഷ്ണന്റെ സ്മാര സാംസ്കാരിക കേന്ദ്രം നിർമ്മിക്കാൻ നൽകാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിക്കണമെന്ന് യുവജനതാതൾ സംസ്ഥാന ജനറൽസെക്രട്ടറി വി.ടി.വിനോദ് ആവശ്യപ്പെട്ടു.

ജില്ലാ നേതൃയോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ കണ്ണായസ്ഥലങ്ങൾ സാംസ്കാരിക കേന്ദ്രത്തിന് എന്ന പേരിൽ കൈവശപ്പെടുത്തി സ്മാരകങ്ങൾ പണിത് അത് പിന്നീട് പാർട്ടിയുടെ സ്വത്താക്കി ഉപയോഗിക്കുന്ന രീതിയാണ് കണ്ടു വരുന്നു. ടി.കെ രാമകൃഷ്ണൻ ആദരിക്കപ്പെടേണ്ട സമുന്നതനായ നേതാവാണ്. വികസനപദ്ധതികൾക്ക് പോലും കൊച്ചി നഗരത്തിൽ ഭൂമിയില്ല. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ഗുണകരമാകുന്നവിധത്തിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് അതിന് ടി.കെ രാമകൃഷ്ണന്റെ പേര് ഇടാനാണ് ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകേണ്ടതെന്നും വിനോദ് പറഞ്ഞു.ജില്ലാ പ്രസിഡന്റ് ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.ഷാജുദീൻ, ടി.കെ സാബു,ബി.ഷാരോൺ എന്നിവർ സംസാരിച്ചു.