പനങ്ങാട്: കുമ്പളം ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടന്ന ഹോമിയോ മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിവ്യ മിഥുൻ, കുമ്പളം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ പ്രസാദ് എന്നിവർ നിർവഹിച്ചു. വാർഡ്11ാം വാർഡ് കുടുംബശ്രീ സെക്രട്ടറി പ്രകാശിനി മരുന്ന് സ്വീകരിച്ചു. വാർഡിലെ എല്ലാ അംഗങ്ങൾക്കും ഹോമിയോ പ്രതിരോധ ശക്തി മരുന്നു നൽകി.