അങ്കമാലി: കൊവിഡിന് ശേഷമുള്ള ബിസിനസ് - അക്കാഡമിക് സാദ്ധ്യതകൾ തേടി അങ്കമാലി ഫിസാറ്റ് എനീജിനീയറിംഗ് കോളേജ് ഒരുക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സമ്മേളനം ജൂലായ് 27,28 തിയതികളിൽ നടക്കും. എച്ച്.എസ്.ബി.സി.എഫ്.സി.സി കൺട്രോൾ ഗ്ലോബൽ മേധാവി നിഷാന്ത് നോട്ടാ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കോളേജ് ചെയർമാൻ അനിത .പി അദ്ധ്യക്ഷത വഹിക്കും. ഫിസാറ്റ് ബിസിനസ് സ്കൂളാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കൊവി ഡിനു ശേഷമുള്ള ലോകത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട അൻപതിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ആർതർ ഡി ലിറ്റിൽ മാനേജിങ് പാർട്ണർ തോമസ് കുരുവിള , എപികോർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സുരേഷ് പ്രഭു, സ്റ്റാൻ ചാർട്ടേഡ് ബാങ്ക് ഡയറക്ടർ ഡോ .യൂനസ്. സി .അഹമ്മദ്, ഒമാൻ ഇസ്രാ കോളേജ് ഓഫ് ടെക്നോളോജി ബിസിനസ് വിഭാഗം പ്രൊഫസർ ഡോ .നിത്യാ രാമചന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ജോർജ് ഐസക് , ബിസിനസ് സ്കൂൾ വിഭാഗം മേധാവി (ഇൻ ചാർജ്) ഡോ ജോഷ്വ ഏ ജെ പ്രോഗ്രാം കോ ഓർഡിനേറ്ററുമാരായ ഡോ അനു ആൻ്റണി, ഡോ ധന്യ അലക്സ് തുടങ്ങിയവർ സംസാരിക്കും.