പള്ളുരുത്തി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സിമെറ്റ് നഴ്സിംഗ് കോളേജിന് പ്രതിരോധ ഹോമിയോ മരുന്നുകളും തെർമൽ സ്കാനറും നൽകി. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. ദേവാനന്ദ്, ഡോ. ഗീത, ജി.എസ്. റാണി, പി.സി. സുനിൽ, കെ.പി. ജയൻ, കെ.സി. ബെന്നി തുടങ്ങിയവർ സംബന്ധിച്ചു.