കാലടി : അയ്യമ്പുഴ പഞ്ചായത്തിൽ ഏഴാംവാർഡ് ചാത്തക്കുളം നാരങ്ങപറമ്പ് എസ്.സി കോളനിയിൽ എസ്.സി കോർപസ് ഫണ്ടിൽ നിന്ന് ലഭിച്ച തുകകൊണ്ട് നിർമ്മിച്ച പൈപ്പ് ലൈൻ എക്സ്ടെൻഷൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീതുഅനു നിർവഹിച്ചു. വാർഡ് മെമ്പർ പി.യു. ജോമോൻ അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ മെമ്പർ ടിജോ ജോസഫ്, എം.ജെ. ജോസ്, ആനി ബേബി, റെജിവർഗീസ്, മുരളി, അശ്വതി ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.