വൈപ്പിൻ: സ്വന്തമായി ടിവി ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണാനാകില്ലെന്ന് സ്‌കൂൾ അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതിനെ തുടർന്ന് ഒന്നര ദിവസത്തിനുള്ളിൽ ലഭിച്ചത് 31 ടിവികൾ. എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സമൂഹത്തിന്റെ സഹായം ഒഴുകിയെത്തിയത്.പൂർവവിദ്യാർത്ഥികളും നാട്ടുകാരും മനസ്സറിഞ്ഞ് സഹായിച്ചതോടെ എടവനക്കാട്ടെ വിദ്യാർത്ഥികൾക്ക് ഓണലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവസരമൊരുങ്ങി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അദ്ധ്യാപിക എ.കെ. ശ്രീകല ടിവി കൈമാറി. പി.ടി.എ. പ്രസിഡന്റ് ആന്റണി ബാബു, എ.എ. അബ്ദുൾ ഹക്കീം, കെ.ഐ. ഹരി, എ.ആർ. ഗിരീഷ് അദ്ധ്യാപകരായ സുനിൽ മാത്യു, ടി.എസ്. അരുൺ പൂർവ വിദ്യാർത്ഥി സംഘടനയിലെ എം.ടി. വിനിൽകുമാർ, കെ.വി. വിനോദ് എന്നിവർ പങ്കെടുത്തു.