പറവൂർ : തീരദേശ റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി പുത്തൻവേലിക്കര പഞ്ചായത്തിന് 141 ലക്ഷം രൂപ ഹാർബർ എൻജിനിയറിംഗ് വകുപ്പ് അനുവദിച്ചതെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. കടുവാക്കുഴി –ഞാറക്കാട്ടു റോഡ്‌, ബേക്കറിപ്പടി – കല്ലുപാലം റോഡ്‌, തേലത്തുരുത്ത് –ചൌക്കക്കടവ് എന്നീ റോഡുകളാണ് നവീകരിക്കുന്നത്. സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ച പ്രവൃത്തികളുടെ നിർമ്മാണം ഉടനെ ആരംഭിക്കും.