കാലടി: എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മൂന്നാം ചരമവാർഷിക അനുസ്മരണം കാലടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. എൻ.സി.പി ദേശീയസമിതി അംഗം ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു മരോട്ടിക്കുടി, സംസ്ഥാനസമിതി അംഗം ജോർജ് പോരോത്താൻ, ഷൈജു മാളിയേക്കൽ, വിൻസൺ കണ്ടമംഗലത്താൻ എന്നിവർ പങ്കെടുത്തു.