പറവൂർ: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലനും ചേർന്ന് നിവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ ആളംതുരുത്ത് തൃഡാപ്പിള്ളി ആനന്ദവല്ലി ഹരിചന്ദ്രന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, ഡി.സി.സി സെക്രട്ടറിമാരായ പി.വി. ലാജു, എം.ടി. ജയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വസന്ത് ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.