library
ആട്ടായം പീപ്പിൾസ് ലൈബ്രറിയിൽ ഓൺ ലെെൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗത്തിൽ കെ.എം.എൽ.പി. സ്കൂൾ അദ്ധ്യപകൻ മുഹമ്മദ് ക്ലാസെടുക്കുന്നു

മൂവാറ്റുപുഴ: ഓൺ ലെെൻ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകുന്നതിൽ മാതൃകയായി ആട്ടായം പീപ്പിൾസ് ലൈബ്രറി. വിവധ ക്ലാസുകളിൽ പഠിക്കുന്ന 29 കുട്ടികളാണ് വിവി​ധ സമയങ്ങളിൽ ലൈബ്രറിയിലെത്തി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. ക്ലാസിലിരിക്കുന്ന കുട്ടികളുടെ സംശയങ്ങൾ തീർത്തുകൊടുക്കുന്നതിനും നോട്ടുകുറിക്കുന്നതിനുമായി ലെെബ്രറിയുടെ ചെലവിൽ ഒരു ടീച്ചറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ട കുട്ടകൾക്ക് വ്യക്തമായ മാർഗ രേഖ ക്ലാസ് നടത്തിപ്പിന്റെ കോ- ഓർഡിനേറ്റർ കൂടിയായ ലിസോ ടീച്ചർ നൽകിയിട്ടുണ്ട്. പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഓരോ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടേയും രക്ഷാകർത്താക്കളുടെ യോഗം വിളിച്ചുചേർത്തു.മൂവാറ്റുപുഴ തർബിയത്ത് ഹൈസ്കൂൾ അദ്ധ്യാപകൻ സ്കറിയ , കെ.എം.എൽ.പി. സ്കൂൾ അദ്ധ്യപകൻ മുഹമ്മദ് എന്നിവർ ഓൺലെെൻ വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയെകുറിച്ച് രക്ഷകർത്താക്കൾക്ക് ക്ലാസെടുത്തു.ലൈബ്രറി രക്ഷാധികാരി അബ്ദുൽ സമദ് പി.എ.അദ്ധ്യക്ഷത വഹിച്ചു.