പറവൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിൽ സമീപവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നു തഹസിൽദാർ എം.എച്ച്. ഹരീഷ് അറിയിച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും അണുവിമുക്തമാക്കിയും സാമൂഹികഅകലം പാലിച്ചും സുരക്ഷിതമായിട്ടായിരിക്കും പ്രവർത്തനം. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് തടസപ്പെടുത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. താലൂക്ക് ഓഫിസിൽ കോവിഡ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 0484 2972817.