പറവൂർ : പറവൂർ നഗരസഭയിലെ കൊവിഡ് ഹെൽപ് ഡെസ്കിൽ രണ്ട് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി കാര്യക്ഷമമാക്കുമെന്നും ക്വാറന്റെയിനിൽ കഴിയുന്ന രോഗികൾക്കു സ്രവപരിശോധനയ്ക്കായി കുറഞ്ഞ നിരക്കിൽ വാഹനസൗകര്യം ഒരുക്കുമെന്നും നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു.