പറവൂർ : പറവൂർ നഗരസഭയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നിവരെ ആവശ്യമുണ്ട്. പ്രതിദിനം 1000 രൂപ വേതനം, ഭക്ഷണം, താമസം, ക്വാറന്റെയിൻ സൗകര്യം എന്നിവ ലഭിക്കും. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കും. താത്പര്യമുള്ളവർ 28ന് മുമ്പായി നഗരസഭ ഓഫിസുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.