ആലുവ: കൊവിഡ് വൈറസ് വ്യാപനവും അപകട സാദ്ധ്യതകളും കണക്കിലാക്കി കർഫ്യൂ പ്രഖ്യാപിച്ച ആലുവ നഗരസഭയിലെയും ചൂർണിക്കര, കീഴ്മാട്, എടത്തല, കടുങ്ങല്ലൂർ, ആലങ്ങാട്, കുരുമല്ലൂർ, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങൾക്ക് സൗജന്യറേഷൻ ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ് ) നേതാവും യു.ഡി.ഫ് ആലുവ നിയോജകമണ്ഡലം സെക്രട്ടറിയുമായ ഡൊമിനിക് കാവുങ്കൽ അവശ്യപ്പെട്ടു. മേഖലയിൽ കൂടുതൽ കൊവിഡ് പരിശോധന നടത്താനും അണുനശീകരണത്തിനും ജില്ലാ ഭരണകൂടം നടപടിയെടുക്കണം.