കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സർക്കാർ സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമിലേയ്ക്കുള്ള ഫർണ്ണിച്ചർ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, പഞ്ചായത്തംഗങ്ങളായ ടി.കെ പോൾ, സോഫി ഐസക്ക്, അബ്ദുൾ ബഷീർ, ലീന മാത്യു, പ്രീതി കൃഷ്ണകുമാർ, ഇംപ്ലിമെന്റ് ഓഫീസർ നക്ഷത്രവല്ലി, അദ്ധ്യാപകൻ സുരേഷ്.ടി ഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. കൊച്ചി റിഫൈനറിയുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിനു കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് പി.കെ വേലായുധൻ അറിയിച്ചു.