കാലടി: സുവർണജൂബിലി പിന്നിട്ട പാറപ്പുറം വൈ.എം.എ ലൈബ്രറിക്ക് പ്രവർത്തന മികവിന് അംഗീകാരമായി കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രൊജക്ടർ സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, സെക്രട്ടറി പി.എ. കാഞ്ചന എന്നിവരിൽ നിന്ന്ലൈബ്രറി പ്രസിഡന്റ് പി. തമ്പാൻ, സെക്രട്ടറി കെ.ജെ. അഖിൽ, ജോ. സെക്രട്ടറി പി.പി. സിബി, ജമിനി ഗണേശൻ, മിഥുൻ പ്രകാശ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.