കൂത്താട്ടുകുളം: കൂത്താട്ടുകുളം പഞ്ചായത്ത് മുൻപ്രസിഡന്റും പ്രഥമ നഗരസഭാ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായിരുന്ന എം. ഫിലിപ്പ് ജോർജിന്റെ സ്മരണാർത്ഥം നഗരസഭാ ബസ് സ്റ്റാൻഡിന് അദേഹത്തിന്റെ പേര് നൽകി. എം. ഫിലിപ്പ് ജോർജ് അനുസ്മരണദിനത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ റോയി എബ്രാഹം നാമകരണം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷത വഹിച്ചു.
എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ്, എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, സി എൻ. പ്രഭകുമാർ, ഫെബീഷ് ജോർജ്, ലിനു മാത്യു, എം.എം. അശോകൻ, ഷീബ രാജു, ബിന്ദു മനോജ്, നളിനി ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം, ബസന്ത് മാത്യു എന്നിവർ സംസാരിച്ചു.