തൃക്കാക്കര : തൃക്കാക്കര നഗരസഭയിൽ ആശാവർക്കർക്ക് മർദനമേറ്റു. കാക്കനാട് അത്താണി സ്വദേശിനിയും പതിമൂന്നാം വാർഡ് ആശാവർക്കാരുമായ മഞ്ജുവിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയിൽ മൂന്നുപേർ ചേർന്ന് ദമ്പതികളെ മർദ്ദിക്കുന്നത്‌ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. പൊലീസിൽ പരാതി നൽകി.