കൊച്ചി: വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാൻ സപ്ലൈകോ ഒരുങ്ങുന്നു. നോർക്കയുടെ സഹകരണത്തോടെ സപ്ലൈകോയാണ് പ്രവാസികൾക്ക് സ്റ്റോറുകൾ ഒരുക്കാൻ അവസരം നൽകുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി നൽകുന്ന സാധനങ്ങൾ പ്രവാസി സ്റ്റോറുകളിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കൂടുതൽ വിവരങ്ങൾക്ക്: സതീഷ് ബാബു. എസ് (മാർക്കറ്റിംഗ് മാനേജർ) : 9447990116, 0484 2207925, supplycokerala.com..