കൊച്ചി: കൊവിഡ്, കടൽക്ഷോഭ ബാധിത പ്രദേശമായ ചെല്ലാനത്തെ കുടുംബങ്ങൾക്ക് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്‌സ് ആവശ്യസാധന കിറ്റ് നൽകി. കൊച്ചിൻ നഗരസഭ സെക്രട്ടറി രാഹുൽ ആർ. പിള്ള കിറ്റുകൾ വിതരണം ചെയ്തു.
ദുരിതബാധിത കുടുംബങ്ങൾക്ക് വേണ്ടി ശിഹാബ്, സെൽവൻ സെബാസ്റ്റ്യൻ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് ബിനു ജോൺ ഈശോ, അസിസ്റ്റന്റ് ഗവർണർ ഡോ. ആന്റണി ചേറ്റുപുഴ, സെക്രട്ടറി ജിബ്രാൻ ആസിഫ് എന്നിവർ പങ്കെടുത്തു.