കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമ​റ്റത്തിനു സമീപമുള്ള സ്വകാര്യ കമ്പനിയിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവർ സന്ദർശിച്ച പട്ടിമറ്റത്തെ ആറു സ്ഥാപനങ്ങൾ ആരോഗ്യവിഭാഗം അടപ്പിച്ചു. ഒരു പെട്രോൾ പമ്പ്, സൂപ്പർ മാർക്ക​റ്റ് ,ബേക്കറികൾ, റെസ്റ്റോറന്റ്, ടെയ്ലറിംഗ് സ്ഥാപനം എന്നിവ അടപ്പിച്ചു. ഇവിടുത്തെ ജീവനക്കാർ ക്വാറന്റെയിനിൽ പോകണമെന്ന് നിർദേശം നൽകി. പെട്രോൾപമ്പിൽ പുതിയ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനം നടത്തുന്ന കാര‌്യം പരിശോധനയിലാണ്.