കൊച്ചി: പാറഖനനത്തിന്റെ ദൂരപരിധി സംബന്ധിച്ച് ഹരിത ട്രൈബ്യൂണൽ വിധി മലിനീകര നിയന്ത്രണ ബോർഡ് കർശനമായി നടപ്പിലാക്കണമെന്ന് പ്രകൃതിസംരക്ഷണവേദി ആവശ്യപ്പെട്ടു. ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒത്തുകളി പൊതുസമൂഹം തിരിച്ചറിഞ്ഞെന്ന് പ്രകൃതി സംരക്ഷണവേദി സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് പറഞ്ഞു.