pokkali-padam-
കോട്ടുവള്ളി പൊക്കാളിപാടശേഖരത്തിൽ യന്ത്രം കൊണ്ട് ഞാറുനടുന്നു

വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിലെ മുപ്പത്തേഴ് കെട്ടു പൊക്കാളി പാടശേഖരത്തിൽ യന്ത്രം കൊണ്ട് ഞാറുനടീൽ ആരംഭിച്ചു. പാടശേഖര സമിതി സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യന്റെ പാടത്താണ് ഞാറുനടീൽ നടത്തിയത്. പൊക്കാളിപാടത്ത് ഇത്തരത്തിൽ ഞാറുനടുന്ന രീതി ആദ്യമാണ്. പഞ്ചായത്ത്‌ പ്രസിഡന്റ് കെ.കെ. ശാന്ത, വൈസ് പ്രസിഡന്റ് പി.സി. ബാബു, കൃഷി ഓഫീസർ സി. രഹന, അജിത് തത്തപ്പിള്ളി, സി.വി. ചന്ദ്രൻ, കെ.കെ. സതീശൻ, ഷാജൻ, ജോസഫ് സേവ്യർ എന്നിവർ പങ്കെടുത്തു.