ആലുവ: ബിനാനിപുരം പൊലീസ് സ്റ്റേഷൻ ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി. സ്റ്റേഷനിൽ പരാതി നൽകാനെത്തിയയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബി.ജെ.പി കടുങ്ങല്ലൂർ ഈസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി ബി. ബാബു, യുവമോർച്ച കളമശേരി മണ്ഡലം വൈസ് പ്രസിഡന്റ് ആർ. റിതേഷ്, അഞ്ചാം വാർഡ് മെമ്പർ കെ.കെ. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.