കൂത്താട്ടുകുളം: ചുമട്ടുതൊഴിലാളികളും പാടത്തേക്ക്. കിഴകൊമ്പ് കുളവയൽ പാടശേഖരത്ത് ചുമട്ടുതൊഴിലാളികളും
ഒരുമ കർഷക സംഘവും സംയുക്തമായി കൃഷി ഇറക്കി. സി.ഐ.ടി.യു, എൻ.എൽ.സി, എ.ഐ.ടി.യു.സി എന്നീ സംഘടനയിൽപ്പെട്ട ചുമടെടുക്കുന്ന തൊഴിലാളികളാണ്
5 ഏക്കർ തരിശുനിലത്ത് നെൽകൃഷി ആരംഭിച്ചത്. എൽദോ എബ്രഹാം എം.എൽ.എ വിത്തു വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. എൻ.എൽ.സി സംസ്ഥാന പ്രസിഡൻ്റ് കെ. ചന്ദ്രശേഖരൻ , സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് , നഗരസഭാ ചെയർമാൻ റോയി എബ്രഹാം, എം.ആർ . സുരേന്ദ്രനാഥ്, അഡ്വ: സിനു എം ജോർജ്, എം.എം ജോർജ്, കെ.എം
ഗോപി, രാജു തെക്കൻ, എം.എം അശോകൻ, സണ്ണി കുര്യാക്കോസ്, സി.എൻ പ്രഭകുമാർ, ജോയി ജോസഫ്, മത്തായി
മാടപാട്ടേൽ തുടങ്ങിയവർ സംസാരിച്ചു.