പറവൂർ : പറവൂർ നഗരസഭ കിഴക്കേപ്രം പതിനഞ്ചാം വാർ‍ഡിലും വടക്കേക്കര പഞ്ചായത്ത് വാവക്കാട് പതിനഞ്ചാം വാർഡിലും കൊവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിൽ ജോലിചെയ്യുന്ന യുവാവിനാണ് കിഴക്കേപ്രത്തു പോസിറ്റീവായത്. കൂടെ ജോലിചെയ്യുന്ന ഒരാൾക്ക് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇയാൾ വീട്ടിൽ ക്വാറന്റെയിനിലായിരുന്നു. വീട്ടുകാരും പുറത്തിറങ്ങിയിട്ടില്ല. അതിനാൽ സമ്പർക്കമുണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നത്. വാവക്കാട് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിന് സമീപത്തുള്ള യുവാവിനും വീട്ടമ്മയ്ക്കുമാണ് പോസിറ്റീവായത്. ഇവർ നിരീക്ഷണത്തിലായിരുന്നു.