swaraj

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇതോടെ ആരോഗ്യ വകുപ്പും പൊലീസും നിയന്ത്രണം ശക്തമാക്കി . ഏറ്റവും കൂടുതൽ രോഗികളുള്ള 16-ാം വാർഡ് കരിങ്ങാച്ചിറ ഭാഗം കണെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ മൂന്നു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.ഇന്നലെ 19ാം വാർഡിൽ രണ്ടു പേർക്കും 22ാം വാർഡിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുടെ സമ്പർക്കത്തിൽപ്പെട്ട എല്ലാ വരേയും വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാര കേന്ദ്രങ്ങളിലും മറ്റും പൊലിസ് പരിശോധന കർശനമാക്കി. രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമായി നൂറു കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണം പൂർത്തിയായി വരുന്നനതായി നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി അറിയിച്ചു.ഒ.ഇ.എൻ കമ്പനിയിലാണ് സെന്റർ ഒരുങ്ങുന്നത്.രണ്ടാം ഘട്ടവും നൂറു കിടക്കകളുള്ള സെന്റർ തയ്യാറാക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.